നാടിന്റെ ഉത്സവം, ഭാവന നാടകോത്സവം സമാപിച്ചു


കരിങ്കൽക്കുഴി :- ഭാവന കരിങ്കൽക്കുഴിയുടെ ഏഴാമത്  ഭാവന നാടകോത്സവത്തിന് ഇന്നലെ സമാപനമായി. നവംബർ 26  മുതൽ കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടന്ന നാടകോത്സവത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം', കോഴിക്കോട് രംഗഭാഷയുടെ 'മിഠായി തെരുവ്', തിരുവനന്തപുരം സാഹിനി തിയേറ്റെഴ്സിന്റെ  'മുച്ചീട്ട് കളിക്കാരന്റെ മകൾ', വള്ളുവനാട് ബ്രഹ്മയുടെ 'വാഴ്‌വേ മായം', തിരുവനന്തപുരം അക്ഷരജ്വാലയുടെ 'അനന്തരം' എന്നീ നാടകങ്ങൾ അരങ്ങിലെത്തി.

അവസാന ദിനമായ ഇന്നലെ ഡിസംബർ 1 ന് രാത്രി വൈര മൃത്തിക ഫ്യൂഷൻ ഡാൻസ്, ഭാവന കരിങ്കൽക്കുഴി അവതരിപ്പിച്ച നാടകം 'പരകായം', വിവിധ കലാപരിപാടികൾ, DJ നൈറ്റ് എന്നിവ അരങ്ങേറി. 




Previous Post Next Post