ആചാരപെരുമയിൽ ശബരിമല അയ്യപ്പസ്വാമിക്ക് പണക്കിഴി സമർപ്പിച്ച് മണർകാട് സംഘം


ശബരിമല :- കാനനപാതയിലുടെ കാൽനടയായി എത്തി മണർകാട് സംഘം അയ്യപ്പസ്വാമിക്ക് പണക്കിഴി സമർപ്പിച്ചു. ഉച്ച പൂജ സമയത്താണ് സംഘം ഭക്തർ കാണിക്കയായി പണക്കിഴി സമർപ്പിച്ചത്. ധനു ഒന്നിനു മണർകാട് ക്ഷേത്രത്തിലെ ശാസ്താനടയിലാണു കെട്ടുനിറച്ചത്. ശാസ്താനടയിൽ വിരിച്ച നീലപ്പട്ടിൽ ഇരുപത്തിയെട്ടര കരകളിലെ ഭക്തർ സമർപ്പിച്ച കാണിക്ക ശിരസ്സിലേറ്റിയാണ് സംഘം സന്നിധാനത്തെത്തിയത്.

പെരിയ സ്വാമിമാരായ രവി മനോഹർ, പ്രകാശ് കുമാർ, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ അനിൽ കുമാർ, സുനിൽ കുമാർ, മുരളീധരൻ, സതീഷ് കുമാർ, പി.കെ സാബു എന്നിവർ നേതൃത്വം നൽകി. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി എന്നിവർ ഇവർക്കു പ്രസാദം നൽകി.

Previous Post Next Post