ശബരിമല :- നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ചരൽമേട് ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യവകുപ്പിൻ്റെ നോഡൽ ഓഫീസർ ഡോ.കെ.കെ ശ്യാംകുമാർ പറഞ്ഞു. ഹൃദയാഘാത ചികിത്സയ്ക്കുള്ള മരുന്ന്, പാമ്പുവിഷ, പേവിഷബാധകൾക്കുള്ള മരുന്ന് എന്നിവ എല്ലാ ആശുപത്രികളിലും ലഭ്യമാണ്.
പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളിൽ 24 മണിക്കൂറും കാർഡിയോളജിസ്റ്റുണ്ട്. പമ്പ, സന്നിധാനം ആശുപത്രികളിൽ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, സർജൻ, അനീസ്ത്‌തിറ്റിസ്‌റ്റ് സേവനങ്ങളുണ്ട്. മലകയറുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അടിയന്തര പ്രാധാന്യമുള്ള ആരോഗ്യ പ്രശ്നങ്ങൾ, കുഴഞ്ഞുവീഴുക മുതലായവയ്ക്ക് പ്രാഥമികചികിത്സ എല്ലായിടത്തും ലഭിക്കും. കൺട്രോൾറൂം നമ്പർ : 04735-203232.