ഉയർന്ന പി.എഫ് പെൻഷൻ ; വേതന വിവരങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി


ന്യൂഡൽഹി :- സുപ്രീംകോടതി വിധിച്ച, യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പി.എഫ് പെൻഷനുവേണ്ടി അപേക്ഷിച്ചവരുടെ വേതന വിവരങ്ങൾ സമർപ്പിക്കാൻ തൊഴിലുടമകൾക്കുള്ള സമയം ജനുവരി 31 വരെ നീട്ടി. 2023 ഫെബ്രുവരി 26-നാണ് വിവരങ്ങൾ സമർപ്പിക്കാൻ അവസരം നൽകിത്തുടങ്ങിയത്. പലതവണ സമയം നീട്ടി നൽകിയെങ്കിലും ഇപ്പോഴും തൊഴിലാളികളുടെ 3.1 ലക്ഷം അപേക്ഷകൾ തൊഴിലുടമകളുടെ കൈയിലാണ്. 

ഈ വിവരങ്ങൾ സമർപ്പിക്കാനാണ് ഇ.പി.എഫ്.ഒ സമയം അവസാനമായി നീട്ടിനൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 നവംബർ നാലിനാണ് ഉയർന്ന പി.എഫ് പെൻഷൻ ലഭിക്കാൻ വഴിതുറന്നു കൊണ്ട് സുപ്രീംകോടതിയുടെ വിധി. രാജ്യത്ത് 17.5 ലക്ഷത്തോളം പേർ ഇതിനായി ഓപ്ഷൻ നൽകിയെങ്കിലും ചുരുക്കം പേർക്ക് മാത്രമാണ് ലഭിച്ചുതുടങ്ങിയത്.

Previous Post Next Post