പേരാവൂര്‍:- കല്ലേരിമലയില്‍ കെഎസ്ആര്‍ടിസി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്.മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരുക്കേറ്റ 34 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. താരതമ്യേന വീതി കുറഞ്ഞ റോഡാണ് ഈ മേഖലയിലേത്. കൂടാതെ മഴയും പെയ്യുന്നുണ്ടായിരുന്നു.
ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.