വൈദ്യുതി ചാർജ് വർധനവിനെതിരേ വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി

 



കമ്പിൽ :-വൈദ്യുതി ചാർജ് വർധനവിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പന്ന്യങ്കണ്ടി കെ.എസ് ഇ. ബി. ഓഫിസിലേക്ക് നടത്തിയ മാർച്ച് 

വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ ഇ പി, മുഹമ്മദ് കുട്ടി വി പി, സംസാരിച്ചു.എച്ച്. ഡി. എഫ്. സി ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറോളം വ്യാപാരികൾ പങ്കെടുത്തു  മുസ്തഫ കെ കെ,,  നൗഷാദ്, വി പി, മുഹമ്മദലി കെ പി,അഷ്റഫ് സി കെ, തസ്ലീം സി പി, ഹംസ പി എം, നേതൃത്വം നൽകി.

Previous Post Next Post