പള്ളിക്കുന്ന് :- പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി മഹാസംഗമം ജനുവരി 26 ന് നടക്കും. 80 വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. സാംസ്കാരിക സമ്മേളനം ,വിവിധങ്ങളായ കലാപരിപാടികൾ, പ്രതിഭാ സംഗമംഎന്നിവ നടക്കും. മഹാ സംഗമത്തിന്റെ ആദ്യത്തെ രജിസ്ട്രേഷൻ വി.ഹരിശങ്കറിനു നൽകി കൊണ്ട് സ്വാഗതസംഘം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ യു.കെ ദിവാകരൻ മാസ്റ്റർ, മദർ പിടിഎ പ്രസിഡണ്ട് പി.പി നുസൈബ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.സന്ദീപ് കുമാർ, പി.സജീവൻ, ടി.ജയപ്രകാശൻ ,കെ.കെ പത്മനാഭൻ, പി.എം ഷാജി, ടി.വി ലതിക, എം.ലക്ഷ്മിക്കുട്ടി, സജിത്ത്, സി.സി അജിത എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി സിന്ധു ടീച്ചർ സ്വാഗതവും എൻ.വി പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.