ശ്രീകണ്ഠപുരം :- മുത്തപ്പൻ്റെ ആരൂഢസ്ഥാനമായ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവത്തിന് വൻ ഭക്തജനത്തിരക്ക്. ജനുവരി 16-ന് രാത്രിയോടെ ഒരുമാസം നീണ്ടുനിൽക്കുന്ന ഉത്സവം സമാപിക്കും. ക്രിസ്മസ് അവധിദിനങ്ങളിൽ മറ്റ് ജില്ലകളിൽ നിന്നും അനേക മാളുകൾ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ പാടിയിൽനിന്ന് നാല്ഭാഗത്തേക്കുമുള്ള റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ടതോടെ പലർക്കും കിലോമീറ്ററുകളോളം നടന്ന് മുത്തപ്പ ദർശനം നടത്തേണ്ടി വന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്താണ് തിരക്ക് നിയന്ത്രിച്ചത്. പയ്യാവൂർ ചമതച്ചാൽമുതൽ കുന്നത്തൂർവരെ ഗതാഗതക്കുരുക്കായിരുന്നു.പയ്യാവൂർ-കാഞ്ഞിരക്കൊല്ലി റോഡ് താത്കാലിക അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീതികുറ വായതിനാൽ ഭക്തരെ ബുദ്ധിമു ട്ടിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് വെള്ളാട്ടം, രാത്രി 10- ന് തിരുവപ്പന, പുലർച്ചെ വെള്ളാ ട്ടം, ഒന്നിടവിട്ട ദിവസങ്ങളിൽ മൂ ലംപെറ്റഭഗവതി എന്നിവ ഉണ്ടാ യിരിക്കും. താഴെ പൊടിക്കള ത്ത് ഉച്ചയ്ക്കും രാത്രിയിലും അന്ന ദാനമുണ്ട്.