കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വിദ്യാലയ സർഗസംഗമം 'തുടിപ്പ്' നാളെ


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ 'തുടിപ്പ്' വിദ്യാലയ സർഗ്ഗ സംഗമം നാളെ ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ: ടി.പി കലാധരൻ ഉദ്ഘാടനം ചെയ്യും.

വിദ്യാർഥികൾ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്ത സർഗാത്മക പ്രവർത്തനങ്ങളുടെ അവതരണവും സർഗാത്മക ഡയറി, സചിത്ര പുസ്തകം, സംയുക്ത ഡയറി, പഠനോല്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും പാട്ടരങ്ങ് ഉദ്ഘാടനവും രക്ഷാകർതൃ സംഗമവും നടക്കും. പാഠഭാഗങ്ങളിൽ നിന്നുള്ളതും അല്ലാത്തതുമായ പാട്ടുകൾ ചുറ്റുപാടിൽ നിന്നുമുള്ള വസ്തുക്കൾ കൊണ്ടുള്ള സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ കുട്ടികൾ അവതരിപ്പിക്കും. 

Previous Post Next Post