മയ്യിൽ :- NSS കരയോഗം മയ്യിലിൻ്റെ നേതൃത്വത്തിൽ ചികിത്സാസഹായം കൈമാറി. ഹൃദയസംബന്ധമായ അസുഖത്താൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബാംഗമായ മയ്യിൽ വള്ളിയോട് സ്വദേശിനിയായ ഷിജിനയുടെ ഭർത്താവ് ജയന്റെ ചികിത്സാ ചിലവിനായി സ്വരൂപിച്ച സഹായനിധി NSS കരയോഗം ഓഫീസിൽ വെച്ച് ഭാരവാഹികളുടെയും, മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ പ്രസിഡണ്ട് കൈമാറി.
താലൂക്ക് യൂണിയൻ ഭരണ സമിതി മെമ്പർമാരായ ടി.വി രാധാകൃഷ്ണൻ നമ്പ്യാർ, ആർ.ദിവാകരൻ നമ്പ്യാർ, കരയോഗം പ്രസിഡൻ്റ് ബാലൻ നമ്പ്യാർ, സെക്രട്ടറി കെ.ടി പത്മനാഭൻ നമ്പ്യാർ, ഉഷാ പത്മനാഭൻ എന്നിവർ പങ്കെടുത്തു.