ശബരിമല :- ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി.സി 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പുകളാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്പെഷൽ ഓഫീസർ കെ.പി രാധാകൃഷ്ണൻ പറഞ്ഞു.
ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്. 180 ബസുകൾ പമ്പ യൂണിറ്റിൽ മാത്രം സർവീസ് നടത്തുന്നു. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി യെ ആശ്രയിക്കുന്നത്. തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.