കണ്ണൂർ :- ക്രിസ്മസ് പ്രമാണിച്ച് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നും സ്പെഷ്യൽ കപ്പൽ യാത്ര സംഘടിപ്പിക്കും. ഡിസംബർ 15, 29 തീയതികളിൽ ഞായറാഴ്ച രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ടു ഉച്ചയ്ക്ക് 2.30ന് കൊച്ചിയിൽ എത്തിച്ചേർന്നു വൈകീട്ട് മൂന്ന് മണിയോടെ ക്രൂയ്‌സിൽ ബോർഡ് ചെയ്ത് അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യുന്ന രീതിയിലാണ് പാക്കേജ്.
ഫോർ സ്റ്റാർ സ്റ്റാറ്റസ് ഉള്ള ക്രൂയ്‌സിൽ ഡിന്നർ, ഡി ജെ പാർട്ടി, ലൈവ് മ്യൂസിക് പ്രോഗ്രാം എന്നിവ ഉണ്ടാകും. ക്രൂയ്‌സ് യാത്ര കഴിഞ്ഞു തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.
ഫോൺ : 9497007857, 9895859721, 8089463675