കണ്ണൂർ :- കണ്ണൂരിൽ നാളെ നടത്താനിരുന്ന എൽഡിഎഫ് സമരത്തിനായി റോഡിന് കുറുകേ കെട്ടിയ സമരപ്പന്തലിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞു കയറി. മയ്യിൽ - ശ്രീകണ്ഠാപുരം റൂട്ടിൽ സർവീസ് നടത്തുന്ന KSRTC ബസാണ് അപകടത്തിൽപെട്ടത്.
കണ്ണൂർ ഫുട്പാത്തിന് സമീപം നാളെ നടക്കുന്ന സമരത്തിനായിരുന്നു പന്തൽ നിർമ്മിച്ചത്. അപകടത്തിൽ പന്തലിന്റെ ഒരു ഭാഗം തകർന്നു. പന്തലിന് മുകളിലുണ്ടായിരുന്ന അസം സ്വദേശിക്ക് പരിക്കേറ്റു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്തലിൽ കുടുങ്ങിയ ബസ് പുറത്തെത്തിച്ചത്.