KSSPU കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "കഥാ മാധുരി" പുസ്തക പ്രകാശനം നിർവ്വഹിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ അഞ്ചാമത്തെ പുസ്തകമായ "കഥാ മാധുരി" ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. ചട്ടുകപ്പാറ കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.ബാലകൃഷ്ണൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി റജിക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. സാഹിത്യവേദി പ്രസിഡൻറ് പി.പി.രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഇ.പി.ആർ വേശാല പുസ്തകാസ്വാദനം നടത്തി. 

ജില്ലാ വൈസ് പ്രസിഡന്റ് സി.കെ രാഘവൻ നമ്പ്യാർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി ഗംഗാധരൻ, മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ, സിക്രട്ടറി എം..ജനാർദ്ദനൻ മാസ്റ്റർ, ബ്ലോക്ക് നിരീക്ഷകൻ എം.വി ഇബ്രാഹിം കുട്ടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് വനിതാവേദികൺവീനർ വി.രമാദേവി ടീച്ചർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രശസ്ത ഗായകൻ എ.കെ രാമചന്ദ്രൻ സ്വാഗതഗാനം ആലപിച്ചു. സാഹിത്യ വേദി സിക്രട്ടറി വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും സാഹിത്യ വേദി വൈസ് പ്രസിഡന്റ് സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.




Previous Post Next Post