കണ്ണൂർ :- നഗരപാത നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തി ഒരു മാസത്തിനകം ടെൻഡർ ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എംഎൽഎ എന്നിവർ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ആവശ്യമില്ലാത്ത മൂന്ന് റോഡുകളുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. മുനീശ്വരൻ കോവിൽ ജംക്ഷൻ മുതൽ ഓഫിസേഴ്സ് ക്ലബ് ജംക്ഷൻ-പൊലീസ് ക്ലബ് ജംക്ഷൻ ആശീർവാദ് ജംക്ഷൻ-പ്ലാസ ജംക്ഷൻ വഴി മുനീശ്വരൻ കോവിൽ ജംക്ഷനിൽ അവസാനിക്കുന്ന ഇന്നർറിങ് റോഡ് (3.1 കിലോമീറ്റർ), ഓഫിസേഴ്സ് ക്ലബ് ജംക്ഷനിൽ തുടങ്ങി എസ്പിസിഎ ജംക്ഷൻ-മഹാ ത്മാ ജംക്ഷൻ -കാൽടെക്സ് സർക്കിൾ വഴി പൊലീസ് ക്ലബ് ജംക്ഷനിൽ അവസാനിക്കുന്ന പട്ടാളം റോഡ് - താലൂക്ക് ഓഫി സ് റോഡ്-സിവിൽ സ്റ്റേഷൻ റോഡ് (0.99 കിലോമീറ്റർ), എസ്പിസിഎ ജംക്ഷനിൽ തുട ങ്ങി എകെജി ആശുപത്രി ജംക് ഷനിൽ അവസാനിക്കുന്ന ജയിൽ റോഡ് (0.96 കിലോമീറ്റർ എന്നിവയാണ് ടെണ്ടർ ചെയ്യുക. ആകെ ദൂരം 5.05 കിലോ മീറ്റർ. ഇതിനു 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡുകളുടെ സൗന്ദര്യവൽകരണമാണ് പ്രധാനമായും നടപ്പാക്കുക. റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കും.
11 റോഡുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിലും മുന്നാം ഘട്ടത്തിലുമായി 8 റോഡുകളാണുള്ളത്. 4 റോഡുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിന്റെ സ്ഥലമെടുപ്പ് 2025 ജൂൺ മാസം പൂർത്തിയാക്കും. മന്ന ജംക്ഷൻ-താഴെ ചൊ വ്വ-9.325 കി.മീ, പൊടിക്കുണ്ട്- കൊറ്റാളി-1.44 കി.മീ, തയ്യിൽ- തെഴുക്കിലെ പീടിക (റെയിൽവേ ഫ്ലൈ ഓവർ ഉൾപ്പെടെ)-1.65 കി.മീ എന്നിവയാണ് രണ്ടാം ഘട്ടത്തിലെ റോഡുകൾ. ചാലാട്-കുഞ്ഞിപ്പള്ളി റോഡ്, പുതിയതെരു-കണ്ണോത്തുംചാൽ റോഡ് (മിനി ബൈപാസ്), കക്കാ ട്-മുണ്ടയാട് റോഡ്, പ്ലാസ ജംക് ഷൻ-ജെടിഎസ് റോഡ് എന്നിവയാണ് മുന്നാം ഘട്ടത്തിലെ റോഡുകൾ. ആകെ 21 കി.മീ. കണ്ണുർ കോർപറേഷനും ചിറക്കൽ പഞ്ചായത്തും ഉൾപ്പെടുന്നതാണ് പദ്ധതി പ്രദേശം.