എരുമേലി പേട്ടതുള്ളൽ ജനുവരി 11ന്


ശബരിമല :- എരുമേലി പേട്ടതുള്ളൽ ജനുവരി 11ന് നടക്കും. 11ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളും. ആലങ്ങാട് സംഘം പുറപ്പെട്ടു. അമ്പലപ്പുഴ സംഘം ജനുവരി 6ന് തിരിക്കും. ആലങ്ങാട് യോഗക്കാർ ആലുവ ശിവരാത്രി മണപ്പുറത്തു സംഘടിച്ചു. മണപ്പുറം ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ പൂജിച്ചു തെളിച്ചു നൽകിയ ഭദ്രദീപം യോഗ പ്രതിനിധികൾ, കോമരങ്ങൾ, ഭക്ത‌ർ എന്നിവരുടെ സാന്നിധ്യത്തിൽ പെരിയോൻ എ.കെ വിജയകുമാർ ഏറ്റുവാങ്ങി രഥത്തിൽ തെളിച്ചാണ് പേട്ട പുറപ്പാട് നടന്നത്. 

ഗോളകയും തിരുവാഭരണവും മഞ്ഞപ്ര ആസ്ഥാനത്ത് പ്രതിഷ്ഠിച്ച് അയ്യപ്പൻപൂജ നടത്തി. അമ്പലപ്പുഴ സംഘത്തിൽ 7 കരയിൽ നിന്നുള്ള പ്രതിനിധികൾ വീടുകളിൽ നിന്നു കെട്ട് മുറുക്കി 6ന് പുലർച്ചെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. നിർമാല്യം തൊഴുത് ചുറ്റുവിളക്കു തെളിച്ച് കൃഷ്ണനു വെണ്ണ, ത്രിമധുരം, കദളിപ്പഴം എന്നിവ സമർപ്പിച്ചാണ് സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ രഥയാത്രയായി നീങ്ങുന്നത്.

Previous Post Next Post