ഇനി വൈകില്ല ; മാവേലി എക്സ്പ്രസിനെ കടത്തിവിടാൻ മംഗളൂരു-കണ്ണൂർ പാസഞ്ചറിനെ പയ്യന്നൂരിൽ പിടിച്ചിടില്ല


കണ്ണൂർ :- നേരത്തേ വന്ന് പയ്യന്നൂരിൽ നിർത്തിയിടുന്ന മംഗളൂരു-കണ്ണൂർ പാസഞ്ചർ (56718) ഇനി മാവേലി എക്സ്പ്രസിന് കടന്നു പോകാൻ പിടിച്ചിടില്ല. ജനുവരി ഒന്നുമുതൽ പ്രഖ്യാപിച്ച റെയിൽവേ ടൈംടേബിളിലാണിത് ഒഴിവായത്. നിലവിൽ വൈകീട്ട് 5.05-നു തന്നെയാണ് പാസഞ്ചർ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഓരോ സ്റ്റേഷനിലും വേഗം കൂട്ടുന്ന പാസഞ്ചർ പയ്യന്നൂരിൽ രാത്രി ഏഴിന് എത്തും. (നിലവിൽ 7.11). ഇനി മാവേലിക്ക് പിടിക്കാതെ പാസഞ്ചർ 7.55-ന് കണ്ണൂരിലെത്തും.

നിലവിൽ സമയം 8.35 ആണ്. മാവേലി എക്സപ്രസ് (16603) 10 മിനിറ്റ് വൈകി 5.40-നാണ് പുറപ്പെടുക. രാവിലെ കണ്ണൂരിൽ നിന്ന് 7.40-ന് പുറപ്പെടുന്ന കണ്ണൂർ -മംഗളൂരു പാസഞ്ചർ (56717)
7.45-നാണ് പുറപ്പെടുക. പരശുറാം എക്സ്പ്രസ് (16649) മംഗളൂരുവിൽ നിന്ന് അഞ്ചുമിനിറ്റ് നേരത്തേ രാവിലെ അഞ്ചിന് പുറപ്പെടും. കൃത്യസമയം പാലിച്ചാൽ വന്ദേഭാരത് എക്സ്പ്രസിന് കോഴിക്കോട് വരെ പിടിക്കില്ല. തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ് (16609) ഉച്ചയ്ക്ക് 12.05-ന് കണ്ണൂരിലെത്തുന്നതിന് പകരം 12.30-ന് എത്തും.

വൈകീട്ടുള്ള ഷൊർണൂർ -കണ്ണൂർ സ്പെഷ്യൽ കാസർകോട് വരെ നീട്ടുമെന്ന് പ്രതീക്ഷിച്ചെ ങ്കിലും നടപ്പായില്ല. വൈകീട്ടുള്ള താംബരം-മംഗളൂരു (എക്മോർ എക്സ്പ്രസ്-16159) സമയം അരമണിക്കൂർ നേരത്തേയാക്കി. കോഴിക്കോട് 2.45-ന് പുറപ്പെട്ടിരുന്ന വണ്ടി 2.15-ന് പുറപ്പെട്ടു തുടങ്ങി. കണ്ണൂരിൽ 4.25-ന് എത്തിയിരുന്നത് 3.50 ആക്കി. ഇതോടെ പരശുറാം എക്സ്പ്രസുമായുള്ള ഇടവേള കൂടി. കോഴിക്കോട്ടുനിന്ന് മംഗളൂരു ഭാഗത്ത് പോകേണ്ടവർക്ക് വൈകീട്ട് അഞ്ചിനുള്ള പരശുറാമിനെ ആശ്രയിക്കണം.
Previous Post Next Post