ശബരിമല ∙ കുംഭമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12ന് വൈകിട്ട് 5.30ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നട തുറക്കും. 13 മുതൽ 17വരെ പൂജകൾ ഉണ്ടാകും. ദർശനത്തിനു വരുന്ന തീർഥാടകർ വെർച്വൽ ക്യു ബുക്ക് ചെയ്യണം.