കണ്ണൂർ :- 2024ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കണ്ണൂരിൽ. 3953 മില്ലിമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. 21 ശത മാനം കൂടുതൽ. കാസർകോട് നാലു ശതമാനം മഴ കുറവാണ്. 3453 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 3315.5 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.
ഇടുക്കിയിലും വയനാട്ടിലുമാണു ഏറ്റവും കുറവ് മഴ. ഇരുജില്ലകളിലും 24 ശതമാനം മഴക്കുറവാണു രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ആകെ മഴക്കുറവ് മൂന്നു ശതമാനമാണ്. ആകെ ലഭിച്ചത് 2795 മില്ലിമീറ്റർ മഴ. 2890.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്.