മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ഊർവ്വരം - 24 അവാർഡ് വിതരണവും കാർഷിക സെമിനാറും ജനുവരി 21ന് ; സ്വാഗതസംഘ രൂപീകരണയോഗം നാളെ
കൊളച്ചേരി :- മുല്ലക്കൊടി ബേങ്ക് ഏർപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ മികച്ച നെൽക്കർഷകനുള്ള കെ.കെ കുഞ്ഞൻ നമ്പ്യാർ സ്മാരക ഊർവ്വരം 2024 അവാർഡ് വിതരണവും സ്കൂൾ പച്ചക്കറിത്തോട്ട അവാർഡ് വിതരണവും കാർഷിക സെമിനാറും ജനുവരി 21 ചൊവ്വാഴ്ച നടക്കും. പരിപാടിയുടെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണ യോഗം നാളെ ജനുവരി 15 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്ക് ബാങ്ക് ഹാളിൽ വച്ച് ചേരും.