തലശ്ശേരി :- സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2023 ലെ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി തലശ്ശേരി പോലീസ് സ്റ്റേഷന്. കൊച്ചിയിലെ മട്ടാഞ്ചേരി സ്റ്റേഷനാണ് രണ്ടാം സ്ഥാനം. ആലപ്പുഴ പുന്നപ്ര സ്റ്റേഷൻ, പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷൻ എന്നിവ മൂന്നാം സ്ഥാനത്തിന് അർഹരായി. എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങൾ, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സ്റ്റേഷൻ മികവ് കാട്ടിയതായി സമിതി വിലയിരുത്തി. സോഫ്റ്റ്വേറുകളിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയതും കേസുകളിൽ കൃതമായി കുറ്റപത്രം സമർപ്പിച്ചതും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിയതുമെല്ലാം സ്റ്റേഷന്റെ മികവായി.