ചേലേരി :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാവ്യകേളി മത്സരത്തിൽ എ ഗ്രേഡ് നേടിയ സനൂഷ ഇ.വിക്ക് സിക്സ് ടു സിക്സ്റ്റി ചേലേരിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.
സനൂഷയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് പ്രേമകുമാർ കെ.വി, സെക്രട്ടറി പ്രവീൺ, ഭാരവാഹികളായ വികാസ്, ശ്രാവൺ എന്നിവർ പങ്കെടുത്തു.