കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ജനുവരി 31 മുതൽ വിതരണം ചെയ്യും


കണ്ണൂർ :- കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയും പെൻഷൻകാർക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് മുതലായ ആനുകൂല്യങ്ങളും ജനുവരി 31 മുതൽ വിതരണം ചെയ്യുന്നതാണെന്ന് ബോർഡ് ചെയർമാൻ വി ശശികുമാർ അറിയിച്ചു.

53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ബിൽഡിംഗ് സെസ്സ് പിരിവിൽ വർധനവ് വരുന്ന മുറയ്ക്ക് പെൻഷൻ കുടിശ്ശിക അടക്കമുള്ള മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.

Previous Post Next Post