ചേലേരി :- സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി.യെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ഈശാനമംഗലത്തെ പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വി.വി ഗീത സ്നേഹോപഹാരം നൽകി.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ ക്യാഷ് അവാർഡ് ഇ.പി ഗോപാലകൃഷ്ണൻ സനുഷയ്ക്ക് കൈമാറി. മുൻ വാർഡ് മെമ്പർ കെ.പി ചന്ദ്രഭാനു , പി.വി വേണുഗോപാൽ, ചന്ദ്രിക വാര്യർ എന്നിവർ അനുമോദനഭാഷണം നടത്തി. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.