കുറ്റ്യാട്ടൂർ :- കാൻസർ ബാധിതർക്കായി വിഗ് നിർമിച്ച് നൽകുന്ന ആർ.ഐ.ബി.കെ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് കേശദാനം നിർവ്വഹിച്ച കെ.ജിയയെ അനുമോദിച്ചു.
പഴശ്ശി എ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, പി.വി ലക്ഷ്‌മണൻ മാസ്റ്റർ, ടി.ഒ നാരായണൻ കുട്ടി, എം.വി ഗോപാലൻ, കേശവൻ നമ്പൂതിരി, സദാന്ദൻ എന്നിവർ പങ്കെടുത്തു. പഴശ്ശിയിലെ പാലയാടൻ ഹൗസിൽ ബിജു- പ്രിയ ദമ്പതികളുടെ മകളായ ജിയ, മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം തരം വിദ്യാർഥിനിയാണ്.