കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. മഹല്ല് പ്രസിഡന്റ് സി.പി മുസ്തഫ പതാക ഉയർത്തി. ഖത്തീബ് അബ്ദു റഷീദ് ദാരിമി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സിദ്ധീഖ് മൗലവി, ജൗഹർ അസ്ഹരി, അലി അഷകർ ദാരിമി, സഫ്‌വാൻ അസ്അദി, മഹല്ല് കമ്മിറ്റി ജോ : സെക്രട്ടറി ഷഫീഖ്, ആശംസയർപ്പിച്ചു. മഹല്ല് സെക്രട്ടറി ശറഫുദ്ധീൻ സ്വാഗതം പറഞ്ഞു.