മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു


മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മയ്യിൽ ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടി പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. 

മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മജീദ് കരക്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കോയിലേരിയൻ, എ.കെ ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ കോർളായി, മണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ്, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, ബൂത്ത്‌ പ്രസിഡണ്ട് മുസമ്മിൽ, യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ വേളം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ മമ്മു കോർളായി, മണ്ഡലം കമ്മിറ്റി മെമ്പർപ്രേമൻ ഒറപ്പടി, നണിയൂർ നമ്പറം ബൂത്ത്‌ വൈസ് പ്രസിഡണ്ട് കെ .കെ അബ്ദുല്ല, മൂസാൻ കുറ്റ്യാട്ടൂർ , കണ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.








Previous Post Next Post