ഇ.പി കൃഷ്ണൻ നമ്പ്യാർ ചരമവാർഷിക ദിനാചരണം നാളെ


കൊളച്ചേരി :- കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവും മുൻ എം.എൽ.എ യുമായ സഖാവ് ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 38 -മത് ചരമവാർഷികം നാളെ ജനുവരി 27 തിങ്കളാഴ്ച കൊളച്ചേരിയിൽ നടക്കും. രാവിലെ 8.30 ന് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ പൊതുയോഗവും നടക്കും.

അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. എം.ദാമോദരൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ചന്ദ്രൻ, കെ.സി ഹരികൃഷ്ണൻ, ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, ശ്രീധരൻ സംഘമിത്ര , പി.വി വത്സൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും. 

Previous Post Next Post