ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് ദിനാഘോഷം നടത്തി. ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സര വിജയികൾക്കും സർഗോത്സവ മത്സര വിജയികൾക്കുമുള്ള അനുമോദനവും ചടങ്ങിൽ വെച്ച് നടന്നു.
ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മത്സര വിജയികളായ സ്മിത ആർ.വി , നുഹ പി.പി , ദിൽ ശ്യം എന്നിവരെ അനുമോദിച്ചു. ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, എം.കെ സുകുമാരൻ, പി.കെ പ്രഭാകരൻ, ടി.വി മഞ്ജുള , കെ.ഭാസ്കരൻ, എം.സി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.