കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടോളി കനാൽ ശുചീകരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വില്ലേജ് മുക്ക് സലഫി ബി എഡ് കോളേജ് വിദ്യാർത്ഥികളുമായി സഹകരിച്ച് കട്ടോളി കനാൽ ശുചീകരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സി അനിത, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, മെമ്പർമാരായ കെ പി ചന്ദ്രൻ ,കെ ശമന , മിനി എ , കോളേജ് പ്രിൻസിപ്പൽ ശോഭ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.













Previous Post Next Post