കണ്ണൂർ :- കോടതി ഫീസ് അഞ്ച് ഇരട്ടി വർധിപ്പിക്കാനുള്ള ജസ്റ്റിസ് വി കെ മോഹനൻ കമ്മിറ്റിയുടെ ശുപാർശ തള്ളിക്കളയണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. നീതിന്യായ സംവിധാനത്തെ തകർത്തു പൊതു ജനങ്ങളെ നീതിന്യായ സംവിധാനത്തിൽ നിന്നു അകറ്റുന്നതും, പകരം പാർട്ടി കോടതികളെയും ഗുണ്ടാ സംഘങ്ങളെയും നീതി ലഭിക്കുന്നതിനു ആശ്രയിക്കേണ്ട സാഹചര്യം ഉടലെടുക്കുന്നതും , സാധാരണക്കാർക്ക് നീതി നിഷേധവുമാണ് ഭീമമായ ഫീ വർദ്ധനവ് കൊണ്ട് ഉണ്ടാവുകയെന്നു യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞില്ലെങ്കിൽ പൊതു ജന പങ്കാളിത്തതോടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കേരള ബാർ കൗൺസിൽ മെമ്പർ അഡ്വക്കറ്റ് സി കെ രത്നാകരൻ, അഡ്വ.തങ്കച്ചൻ മാത്യു, അഡ്വ. ഡി. കെ.കുഞ്ഞിക്കണ്ണൻ, അഡ്വ.സോനാ ജയരാമൻ അഡ്വ.ജി.വി പങ്കജാക്ഷൻ അഡ്വ.ടി.എ ജസ്റ്റിൻ, അഡ്വ.സക്കറിയ കായകൂൽ, അഡ്വ. കെ.സി രഘുനാഥ്, അഡ്വ.ഷാജു.കെ, അഡ്വ. കെ.പദ്മനാഭൻ, അഡ്വ.പ്രകാശൻ.എൻ, അഡ്വ.ആശ വിശ്വൻ എന്നിവർ സംസാരിച്ചു.