മയ്യിൽ :- മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ലാമിനേറ്റ് ചെയ്ത ഫോട്ടോ അനാഛാദനവും വിമുക്തഭടന്മാർക്കുള്ള ആദരവും നടന്നു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ഫോട്ടോ അനാഛാദനം നിർവഹിച്ചു.
വിമുക്തഭടന്മാരായ കേശവൻ നമ്പൂതിരി, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.കെ രാജഗോപാലൻ നായർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സി.വി മഹിജ നന്ദിയും പറഞ്ഞു.