ചേലേരി :- വാദി രിഫാഈ എഡ്യുക്കേഷണൽ സെന്ററിൽ തിബ് യാൻ തിബ്ഷോർ ബെറ്റർ ഫ്ളൈഴ്‌സ് സെലിബ്രേഷൻ കിഡ്കൈറ്റ് എക്സ്പോ സംഘടിപ്പിച്ചു.ഭാഷ,ആർട്ട് ക്രാഫ്റ്റ്,പൊതുവിജ്ഞാനം
എന്നിവയുമായി ബന്ധപ്പെട്ടാണ് കിഡ്കൈറ്റ് എക്സ്പോ സംഘടിപ്പിച്ചത്.ട്രാഫിക് നിയമങ്ങൾ ഉൾപ്പെടെ കുട്ടികൾ പഠിച്ച കാര്യങ്ങൾ കലയുടെയും വരകളുടെയും സഹായത്തോടെ പഠനാർഹമായ വിജ്ഞാന വിസ്മയങ്ങൾ അണിയിച്ചൊരുക്കി . രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടും സംഘടിപ്പിച്ചു. കിഡ് കൈറ്റ് എക്സ്പോ മയ്യിൽ സബ് ഇൻസ്പെക്ടർ പോലീസ്എം പ്രശോഭ് ഉദ്ഘാടനം നിർവഹിച്ചു.ബെറ്റർ ഫ്ളൈഴ്‌സ് സെലിബ്രേഷൻഖൽഫ കെ വി ഇബ്രാഹിം അധ്യക്ഷതയിൽ (സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി )പി കെ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കായച്ചിറ മുസ്ലിം ലീഗ് യൂനിറ്റ് ജനറൽ സെക്രട്ടറി കെ സമീർ,ഡി വൈ എഫ് ഐ ചേലേരി മേഖല വൈസ് പ്രസിഡണ്ട് കെഎംസി ഫൈസൽ,പി മുസ്തഫ സഖാഫി, ഫയാസ് ഫർസൂഖ് അമാനി, എ.പി മുനീർ, വി.പി അബ്ദുല്ല ഹാജി, സി എം അബ്ദുല്ല ഹാജി,അഷ്റഫ് ചേലേരി, കെ വി അനസ്, സ്പോർട്സ് സർട്ടിഫിക്കറ്റ് വിതരണം മുഹമ്മദ് മുസ്ലിയാർ വാഴയൂർ,എ പി ഷംസുദ്ദീൻ മുസ്‌ലിയാർ സ്വാഗതവും ബി സിദ്ദീഖ് നന്ദിയും പറഞ്ഞു .