കമ്പിൽ :- അരി എവിടെ സർക്കാറെ എന്ന മുദ്രാവാക്യവുമായി റേഷൻസാധനങ്ങൾ ഇല്ലാതെ കാലിയായ റേഷൻ കടകൾക്കു മുമ്പിൽ അടിയന്തരമായും ഭക്ഷ്യവിതരണം പുന സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണാസമരം നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു തുടർന്ന് കെ.ബാലസുബ്രഹ്മണ്യൻ ,ശ്രീധരൻ മാസ്റ്റർ, സി.എം പ്രസീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. എം.ടി അനിൽകുമാർ സ്വാഗതവും സി.പി മൊയ്തു നന്ദിയും പറഞ്ഞു.