ഇ.പി കൃഷ്ണൻ നമ്പ്യാർ ചരമവാർഷികദിനാചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


കൊളച്ചേരി :- കമ്യൂണിസ്റ്റ് കർഷക സംഘം നേതാവും മുൻ എംഎൽഎയുമായ ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 38 -മത് ചരമവാർഷികം സമുചിതമായ ആചരിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 27 ന് രാവിലെ 8.30 ന് ഇപി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടക്കും.

CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമൻ പി.പി ചെയർമാനും എം.വി ഷിജിൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു കെ.രാമകൃഷ്ണൻ അധ്യക്ഷനായി. കുഞ്ഞിരാമൻ പി.പി സ്വാഗതവും എം.വി ഷിജിൻ നന്ദിയും പറഞ്ഞു.

ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി ബ്രാഞ്ചുകളിൽ നടത്തുന്ന ജനകീയ സംവാദസദസിൻ്റെ ലോക്കൽ തല ഉദ്ഘാടനം CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. എം.ഗൗരി അധ്യക്ഷയായി. പി.പി നാരായണൻ സ്വാഗതം പറഞ്ഞു.




Previous Post Next Post