കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വിജയികളെ അനുമോദിച്ചു


ചേലേരി :- കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു  സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളി മത്സരത്തിൽ എ ഗ്രേഡ് നേടിയ സനൂഷ ഇ.വി, കേരള സ്കൂൾ കായികമേള ഇൻക്ലൂസീവ് സ്പോർട്സ് 2024-2025 ഹാൻഡ്‌ബോൾ മത്സരത്തിൽ സംസ്ഥാന തലത്തിൽ മത്സരിച്ച നിവേദ്യ പി.വി, കണ്ണൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ & ബ്രൗൺസ് മെഡൽ നേടി സംസ്ഥാന മത്സരത്തിൽ യോഗ്യത നേടിയ വിഷ്ണുപ്രിയ എം.പി എന്നിവരെയാണ് അനുമോദിച്ചത്. 

വീടുകളിൽ വെച്ചു നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് പ്രവിൻ പി ചേലേരി ,യൂത്ത് കൊളച്ചേരി മണ്ഡലം വൈസ് പ്രസിഡൻ്റ് രജീഷ് മുണ്ടേരി , മുൻ ചേലേരി മണ്ഡലം പ്രസിഡണ്ട് പ്രേമാനന്ദൻ , സുജിൻലാൽ , ശിവശ്രീ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.

Previous Post Next Post