സൈബർത്തട്ടിപ്പുകൾ കൂടുതലും വാട്സാപ്പിലൂടെയെന്ന് റിപ്പോർട്ട്


ന്യൂഡൽഹി :- ഓൺലൈൻ സാമ്പത്തികതട്ടിപ്പുകാർ കൂടുതൽ ദുരുപയോഗം ചെയ്യുന്നത് വാട്‌സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളെ. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുപ്രകാരം വാട്സാപ്പ്‌ വഴിയുള്ള സൈബർത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 43,797 പരാതികളാണ് ലഭിച്ചത്. ഇൻസ്റ്റഗ്രാംവഴി 22,680 പരാതികളും ടെലഗ്രാം മുഖേന തട്ടിപ്പു നടത്തിയത് സംബന്ധിച്ച് 19,800 പരാതികളുമാണ് ലഭിച്ചത്.

Previous Post Next Post