വളപട്ടണം :- വളപട്ടണത്ത് നിർത്തിയിട്ട ചരക്കുവണ്ടിയുടെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തിക്കൽ കെ.നിഹാലാണ് (17) മരിച്ചത്. റെയിൽപ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. ജനുവരി എട്ടിന് രാത്രിയായിരുന്നു അപകടം.
കൂട്ടുകാരോടൊപ്പം വളപട്ടണം റെയിൽവേ സിമൻ്റ് യാർഡ് പരിസരത്ത് പോയതാണെന്ന് കരുതുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഉടൻ വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് കണ്ണൂരിൽ ചാലയിലെ ആശുപത്രിയിലെത്തിച്ചത്.
ചിറക്കൽ രാജാസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയാണ് നിഹാൽ.
പിതാവ് : നൗഷാദ് (ഇലക്ട്രീഷ്യൻ)
മാതാവ് : നസീമ (കൊല്ലറത്തിക്കൽ)
സഹോദരങ്ങൾ : നിമ, നബ