കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡിൽ മണ്ണിട്ട് ഉയർത്തി നടത്തുന്ന റീതാറിങ് പ്രവൃത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി



കൊളച്ചേരി:-  കൊളച്ചേരി ഗ്രാമപഞ്ചായത്ത്  കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡിൻ്റെ റീതാറിങ്ങ് പ്രവൃത്തിയിൽ റോഡിൽ നിന്നും ഏകദേശം 2 അടിയോളം ഉയരത്തിൽ മണ്ണും മെറ്റലും ഇട്ട് ഉയർത്തി റോഡിന്റെ താറിങ് പ്രവൃത്തി നടത്തുന്നത് ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി.

വളരെ ഇടുങ്ങിയതും വലിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്തതുമായ കുന്ന് ഇരുത്തി ടാർ ചെയ്യേണ്ടതിനു പകരം വലിയ ഉയരത്തിൽ കുന്ന് ഉയർത്തി താർ ചെയ്യുന്നത് മൂലം  റോഡിന്റെ അരികിലുള്ള  സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറിച്ചെല്ലാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകുന്നതായി ആക്ഷേപം ഉയരുന്നു.

താറിങ്ങിന്റെ എസ്റ്റിമേറ്റ് പരിഷ്ക്കരിച്ച് പൂർവസ്ഥിതിയിൽ റോഡ് താർ ചെയ്യണമെന്നും കാൽനടയാത്രക്കാർക്ക് സുഗമമായി നടന്നു പോകാൻ പറ്റുന്ന രീതിയിൽ ഉയരം കുറക്കണമെന്നും  വെള്ളംഒഴുകി പോകാൻ സൗകര്യം ഉണ്ടാവണമെന്നും ഇതുമൂലമുണ്ടാകുള്ള അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപെടുന്നത്.

റോഡിന്റെ താറിങ്‌ പ്രവർത്തിക്കെതിരെ കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സെക്രട്ടറി കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടുമുണ്ട്.

അതേസമയം എസ്റ്റിമേറ്റ് പ്രകാരമാണ്  റോഡിന്റെ പ്രവൃത്തികൾ നടക്കുന്നതെന്നും ഈ റോഡ് മെയിൽ റോഡുമായി ചേരുന്നിടം ഒരു കയറ്റമായതിനാൽ അതിന്റെ ഉയരം കുറക്കാൻ സാധിക്കാത്തതിനാൽ റോഡ് ഉയർത്തി താറിംങ്  നടത്തുന്നത് ഏറെ ഗുണം ചെയ്യും എന്നത് കൊണ്ടും അപകടം കുറയ്ക്കാനും യാത്രാസൗകര്യ സൗകര്യത്തിനുമായാണ് ഈ  രീതിയിൽ പണി നടത്തുന്നതെന്ന്  വാർഡ് മെമ്പർ പറഞ്ഞു.

Previous Post Next Post