പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി പഴയ പോസ്റ്റ് ഓഫീസിനടുത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.