വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് നവജാതശിശുവിന് ആരോഗ്യപ്രശ്നമുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു


പാനൂർ :- വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് നവജാതശിശുവിന് ആരോഗ്യപ്രശ്നമുണ്ടായ സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു. സ്ഫോടനശബ്ദം കേട്ട് ഞെട്ടിയ കുഞ്ഞിനു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന വീട്ടുകാരുടെ പരാതിയിലാണു കേസ്. പാനൂർ പൈങ്ങാലിന്റവിട വീട്ടിൽ കെ.വി അഷ്റഫിന്റെ കുഞ്ഞിനാണ് ആരോഗ്യപ്രശ്നമുണ്ടായത്. 

സമീപത്തെ വീട്ടിലെ വിവാഹച്ചടങ്ങുകൾക്കിടെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു പടക്കം പൊട്ടിച്ചത്. കുഞ്ഞിന്റെ കാര്യം പറഞ്ഞിരുന്നെങ്കിലും തിങ്കളാഴ്ചയും ഇതാവർത്തിച്ചു. അന്നു ശബ്ദം കേട്ടു ഞെട്ടിയ കുഞ്ഞ് അപസ്മാരലക്ഷണങ്ങൾക്കൊപ്പം ശ്വാസതടസ്സവും കാണിച്ചു. ചൊവ്വാഴ്ചയാണു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു.

Previous Post Next Post