പുതിയതെരു ടൗണിലെ ഗതാഗതക്കുരുക്ക് നീക്കാൻ കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധന നടത്തി


പുതിയതെരു :- ദേശീയപാതയിൽ പുതിയതെരു ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഒയുടെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന നടത്തി. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രമായ പുതിയതെരുവിലെ പ്രശ്‌നം പഠിക്കുന്നതിനായി ജില്ലാ ഭരണകൂടം ആർടിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എംഎൽഎയുടെ നേതൃത്വത്തിൽ പരിഹാര നടപടി ആരംഭിച്ചത്. പരിശോധനകൾക്കു ശേഷം താൽക്കാലിക ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കുമെന്ന് എംഎൽഎ പറഞ്ഞു.

മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന വളപട്ടണം പാലത്തിൽ ഗതാഗത പരിഷ്‌ക്കരണത്തിനു ശേഷം കുരുക്ക് അനുഭവപ്പെടാതെ സുഗമമായി വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഇതേ തരത്തിലുള്ള നടപടികളാണ് പുതിയതെരുവിലും ഉദ്ദേശിക്കുന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.സതീശൻ, കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ, വളപട്ടണം എസ്എച്ച്ഒ ടി.പി.സുമേഷ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post