നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി




നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2025 - 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  വികസന സെമിനാർ നടത്തി. കണ്ണാടിപ്പറമ്പ് അമ്പലം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കില മുൻ ഡയറക്ടറും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗവുമായ ഡോ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. 
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. 

നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ശ്യാമള,കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി റഷീദ, നികേത് എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ, ഇന്റേണൽ വിജിലൻസ് ഓഫീസർ പി ബാലൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പവിത്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ ജി സ്വാഗതവും പ്ലാൻ ക്ലർക്ക് രൂമേഷ് വി നന്ദിയും പറഞ്ഞു.





Previous Post Next Post