കുറ്റ്യാട്ടൂർ :- മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പഴശ്ശി ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. ഒന്നാം വാർഡിലെ മികച്ച സന്നദ്ധ പ്രവർത്തനം നടത്തിയ ടി.ഒ നാരായണൻകുട്ടി, കേശവൻ നമ്പൂതിരി, മികച്ച സന്നദ്ധ പ്രവർത്തനം നടത്തിയ കുടുംബശ്രീക്കുള്ള ആദരവ് സൗഭാഗ്യ കുടുംബശ്രീ അംഗങ്ങൾക്കും നൽകി.
ഒന്നാം വാർഡിലെ റോഡരികും പൊതുസ്ഥലങ്ങളും വീടും പരിസരവും ശുചീകരിക്കാൻ യോഗത്തിൽ തിരുമാനിച്ചു. മെമ്പർ യൂസഫ് പാലക്കൽ യോഗം ഉദ്ഘാടനം ചെയ്തു. എം.വി ഗോപാലൻ, പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ, ടി.ഒ സദാനന്ദൻ എന്നിവർ പങ്കെടുത്തു.