ചേലേരി :- സഖാവ് കുഞ്ഞിക്കണ്ടി ഒതേനന്റെ പതിനാറാം ചരമവാർഷികദിനത്തിൽ കുടുംബാംഗങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
കുടുംബാംഗങ്ങൾക്ക് വേണ്ടി ഒതേനന്റെ മക്കളായ എം.കെ സൗദാമിനി, എം.കെ ചന്ദ്രൻ എന്നിവർ ചേർന്ന് സ്പർശനം ജോ: കൺവീനർ കെ.ആർ ദിനേശ് കുമാറിന് തുക കൈമാറി. ചടങ്ങിൽ സ്പർശനം എക്സിക്യൂട്ടീവ് അംഗങ്ങളായ രഘുനാഥൻ.പി, ഉമേഷ്.എ, ഷൈബു.ആർ തുടങ്ങിയവർ പങ്കെടുത്തു.