മാണിയൂർ :- മാണിയൂർ കരിമ്പുങ്കരയിലെ കിടങ്ങിൽ കുഞ്ഞിക്കണ്ണന്റെ മകൾ കേളോത്ത് സുജാത (W/o രമേശൻ) കഴിഞ്ഞ മൂന്നു വർഷമായി ഗുരുതരമായ രോഗം ബാധിച്ച് എ.കെ.ജി ആശുപത്രി, മംഗലാപുരം, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ചികിത്സക്ക് ശേഷം ഇപ്പോൾ മലബാർ കാൻസർ സെന്ററിൽ ചികിത്സ നടത്തിവരുകയാണ്. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ രക്തത്തിലെ പ്ലേറ്റ്ലെറ്റിൻ്റെ അളവ് വളരെ കുറക്കുന്നതിനാൽ അവ തുടരാൻ കഴിയാതെ വന്നിരിക്കുകയാണ്.
ലക്ഷങ്ങൾ വില വരുന്ന ഇഞ്ചക്ഷൻ അടിയന്തിരമായും നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കയാണ്. നിലവിൽ ചികിത്സാർത്ഥം 15 ലക്ഷത്തോളം രൂപ ബാധ്യതയുള്ള കുടുംബത്തിന് 30 ലക്ഷത്തോളം രൂപ വരുന്ന തുടർചികിത്സ താങ്ങാൻ കഴിയാതെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ രക്ഷാധികാരികളായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.
സുജാതയുടെ ജീവൻ രക്ഷിക്കുന്നതിനായി നിങ്ങളാൽ കഴിയുന്ന തുക കമ്മറ്റിക്ക് നേരിട്ടോ താഴെ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചോ സഹായിക്കേണ്ടതാണ്.
അക്കൗണ്ട് വിവരങ്ങൾ - 1
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് കോ-ഓപ്പ് ബേങ്ക്
അക്കൗണ്ട് നമ്പർ : K8170501110005690
IFSC : ICIC0000104
അക്കൗണ്ട് വിവരങ്ങൾ - 2
CANARA ബാങ്ക്
അക്കൗണ്ട് നമ്പർ : 5959131000 102
IFSC-CNRB0005959
ഗൂഗിൾ പേ : 81569 42615 (കെ.പ്രമോദ്, സഹോദരൻ)
ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ : പി.ശ്രീധരൻ - 9497 140 052
കൺവീനർ : കെ.പി ശിവദാസൻ - 9847 027 156
ട്രഷറർ : ഒ.ബാലകൃഷ്‌ണൻ - 9400 491 935