ചേലേരി :- വളവിൽ ചേലേരി മരുതിയോട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 22 ,23 തീയ്യതികളിൽ നടക്കും.
ഫെബ്രുവരി 22 ശനിയാഴ്ച (കുംഭം 10) രാവിലെ 10 മണിക്ക് നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമവും, നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും നടക്കും. വൈകുന്നേരം 4 മണി മുതൽ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭജനസമിതിയുടെ നാരായണീയ പാരായണം. വൈകുന്നേരം 6.30 ന് സന്ധ്യാവേല 7.30 ന് തോട്ടുങ്കര ഭഗവതിയുടെ തോറ്റം തുടർന്ന് പ്രസാദ സദ്യ. 8.30 ന് ധർമ്മ ദൈവത്തിന്റെ വെള്ളാട്ടം, രാത്രി 11 മണിക്ക് ധർമ്മ ദൈവത്തിന്റെ നേർച്ച വെള്ളാട്ടം.
ഫെബ്രുവരി 23 ഞായറാഴ്ച (കുഭം 11) പുലർച്ചെ 2 മണിക്ക് തോട്ടുംകര ഭഗവതിയുടെ കൊടിയില തോറ്റം. 4.30 ന് ധർമ്മ ദൈവത്തിന്റെ പുറപ്പാട്. പുലർച്ചെ 5 മണിക്ക് തോട്ടുങ്കര ഭാഗവതിയുടെ പുറപ്പാട് രാവിലെ 8 മണിക്ക് വടക്കേം ബാവ് കർമ്മത്തോടെ ഉത്സവം സമാപിക്കും.