ഭൂമി തരംമാറ്റൽ ; 25 സെന്റിൽ കൂടുതല്ലെങ്കിൽ ആകെ വിലയുടെ 10% അടക്കണം


ന്യൂഡൽഹി :- നെൽവയൽ തണ്ണീർത്തട നിയമപ്രകാരം തരംമാറ്റുന്ന ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ (ഒരു ഏക്കർ വരെ), മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10% ഫീസ് അടയ്ക്കണമെന്നു സുപ്രീം കോടതി. അധികഭൂമിയുടെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. ചെറിയ അളവിൽ മാത്രം ഭൂമി തരംമാറ്റുന്നവരെ സഹായിക്കാനാണ് ഫീസിളവിന്

25 സെന്റ് എന്ന പരിധി നിശ്ച‌യിച്ചിരിക്കുന്നതെന്നാണ് സർക്കാർ വാദിച്ചത്. ഫീസ് നിർണയിച്ചുള്ള സർക്കുലറിൽ ഇതുവ്യക്തമാക്കിയിരുന്നതാണെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ തൊടുപുഴ സ്വദേശി മൗഷ്‌മി ആൻ ജേക്കബ് നൽകിയ ഹർജിയിലാണ് അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞത്.

Previous Post Next Post