മയ്യിൽ :- മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ നടക്കുന്ന DYFl മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മയ്യിൽ യൂത്ത് ഫെസ്റ്റ് 2025 ന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. ഏപ്രിൽ 20 ന് മെഗാ ഇവൻ്റ് സംഘടിപ്പിക്കും.
സംഘാടകസമിതി രൂപീകരണ യോഗം DYFI സംസ്ഥാന കമ്മിറ്റി അംഗം പി.എം അഖിൽ ഉദ്ഘാടനം ചെയ്തു. കെ.സി ജിതിൻ അധ്യക്ഷത വഹിച്ചു. ജംഷീർ ടി.സി സ്വാഗതവും മിഥുൻ എ.പി നന്ദിയും പറഞ്ഞു
ബിജു കണ്ടക്കൈ, ടി.കെ ഗോവിന്ദൻ മാസ്റ്റർ, കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, കെ.ചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും എൻ.അനിൽ കുമാർ ചെയർമാനായും കെ.രനിൽ കൺവീനറായും കമ്മറ്റി രൂപീകരിച്ചു