ഭൂചലനത്തിൽ വിറങ്ങലിച്ച് ദില്ലി ; ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി


ദില്ലി :- ദില്ലിയിൽ ശക്തമായ ഭൂചലനം. ഇന്ന്പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ദില്ലിയിൽ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. 

 5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിന്‍റെ ആഴം. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Previous Post Next Post